‘ദി റോയൽ ഐഡന്റിറ്റി’ ടീൻ ആൻഡ് യൂത്ത് മീറ്റ് ഓഗസ്റ്റ് 27-ന് നാളെ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: ദി കിംഗ്ഡം മിഷൻ നേതൃത്വത്തിൽ ടീൻ ആൻഡ് യൂത്ത് മീറ്റ് “ദി റോയൽ ഐഡന്റിറ്റി” ഓഗസ്റ്റ് 27-ന് നാളെ .രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു പിന്നിലുള്ള പയനിയർ മിഷണറി ചർച്ചിൽ നടക്കും.

“ദി റോയൽ ഐഡന്റിറ്റി” എന്ന പ്രമേയത്തെ ആസ്പദമാക്കി 1 പത്രോസ് 2:9 ആണ് സമ്മേളനത്തിന്റെ മുഖ്യ വചനമായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആരാധന, സാക്ഷ്യങ്ങൾ, കൗൺസലിംഗ്, ചോദ്യോത്തര സെഷൻ, ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, ഗെയിംസ്, സമർപ്പണ ശുശ്രൂഷ, മിഷൻ ചലഞ്ച് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കൗമാരക്കാരെയും യുവജനങ്ങളെയും ആത്മീയ ജീവിതത്തിൽ ശക്തിപ്പെടുത്തുകയും ക്രിസ്തുവിലുള്ള നമ്മുടെ യഥാർത്ഥ ജീവിതം തിരിച്ചറിയാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഈ കാലത്ത് കുഞ്ഞുങ്ങളും കൗമാരക്കാരും നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും വിദഗ്‌ധരായ അധ്യാപകർ ക്ലാസുകൾ നയിക്കും.
സഭാ വ്യത്യാസം ഇല്ലാതെ 10 വയസു മുതലുള്ള കുഞ്ഞുങ്ങളെയും കൗമാരക്കാരെയും ക്ഷണിക്കുന്നു.
പാസ്റ്റർ റോജി കെ. വി. പാസ്റ്റർ അഭിജിത്ത് എസ് ജോൺ , ഫിന്നി കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed.