ഐ.പി.സി സിയോൺ വെസ്റ്റ് ഓതറ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഇന്നു മുതൽ
ഓതറ: ഐ.പി.സി സിയോൺ വെസ്റ്റ് ഓതറയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 26, 27, 28 തീയതികളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടിയിൽ വിവിധ ശുശ്രൂഷകരും ഗായകരും പങ്കെടുക്കും.

ഐ.പി.സി സിയോൺ ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം ഐ.പി.സി തിരുവല്ല സെന്റർ ഡിസ്ട്രിക്ട് മിനിസ്റ്റർ റവ. ഡോ. കെ.സി. ജോൺ നിർവഹിക്കും.
പാസ്റ്റർ ബി. മോനച്ചൻ, കായംകുളം, പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി, പാസ്റ്റർ പി.സി. ചെറിയാൻ, റാന്നി എന്നിവർ പ്രസംഗകരായിരിക്കും.
സംഗീത ശുശ്രൂഷയ്ക്ക് ഷാരൂൻ വർഗ്ഗീസിന്റെനേതൃത്വത്തിൽ . IPC ZION CHOIR ഗാനശുശ്രൂഷ നിർവഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സുവിശേഷ സന്ദേശവും ആരാധനയും സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം ഫിലിപ്പ് നേതൃത്വം നൽകും.

- Advertisement -


Comments are closed.