അപ്പോളജറ്റിക് സമ്മിറ്റും പരിശീലനവും തിരുവനന്തപുരത്ത് ഒക്ടോബർ 17 മുതൽ 

KE News Desk | Trivandrum

തിരുവനന്തപുരം: സോക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ വിശ്വാസസംരക്ഷണവും പരിശീലനവും ലക്ഷ്യമിട്ട് “ആസ്ട്ര 2026” എന്ന അപ്പോളജറ്റിക് സമ്മിറ്റും പരിശീലന പരിപാടിയും ഒക്ടോബർ 17 മുതൽ 19 വരെ തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് റിനിവൽ സെന്ററിൽ നടക്കും. “വിശ്വാസത്തെ പ്രതിരോധിക്കുക, സംസ്കാരത്തെ പരിവർത്തനം ചെയ്യുക, അടുത്ത തലമുറയെ സജ്ജമാക്കുക” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

News Middle Advt Banner

ക്രൈസ്തവ വിശ്വാസത്തിന്റെ സത്യാവസ്ഥ, ബൈബിളിന്റെ ചരിത്രപരമായ വിശ്വാസ്യത, ക്രിസ്തുവിന്റെ ദൈവത്വം, പുനരുത്ഥാനം, മനുഷ്യനും സമൂഹവും ഭരണകൂടവും സംബന്ധിച്ച ബൈബിൾ പഠിപ്പിക്കലുകൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യും. ഹിന്ദുമതത്തിലെ ശാസ്ത്രങ്ങളും ദർശനങ്ങളും, ഇസ്ലാമിലെ ഖുർആനും ഹദീസും, നിരീശ്വരവാദവും മതനിരപേക്ഷ ലോകവീക്ഷണങ്ങളും പ്രധാന വിഷയങ്ങളായിരിക്കും.

ക്രൈസ്തവ വിശ്വാസം, ഹിന്ദുമതം, ഇസ്ലാം, നിരീശ്വരവാദം–മതനിരപേക്ഷ ലോകവീക്ഷണങ്ങൾ എന്നീ നാല് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ, ചോദ്യോത്തരവേളകൾ, ഗ്രൂപ്പ് അവതരണങ്ങൾ, സംവാദങ്ങൾ എന്നിവയും നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും സമാന്തര സെഷനുകൾ ഉണ്ടായിരിക്കും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25-ലധികം പ്രഭാഷകരും വിഷയവിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഒക്ടോബർ 17ന് രാവിലെ ഒമ്പതിന് ഡോ. വിനിൽ പോൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ എവ. എ. കെ. കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തും.

വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമായി വ്യത്യസ്ത രജിസ്ട്രേഷൻ നിരക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ചരിത്രപരവും യുക്തിപരവും പ്രായോഗികവുമായ കാഴ്ചപ്പാടുകളിൽ പരിശോധിക്കുകയും വിശ്വാസത്തെ ഫലപ്രദമായി അവതരിപ്പിക്കാനും പ്രതിരോധിക്കാനും പുതിയ തലമുറയെ സജ്ജമാക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading