ഉമ്മുൽ ഖുവൈൻ: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് SIAG, യു.എ.ഇ. സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഓഗസ്റ്റ് 29ന് ഉമ്മുൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എ.ജി. ചർച്ചിൽ നടക്കും.

“Grow · Connect · Commit” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റിട്രീറ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സെഷനും 12 വയസ്സിന് മുകളിലുള്ളവർക്കായി യൂത്ത് സെഷനും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
ഇമ്മാനുവേൽ എ.ജി. ദുബായ് സഭാ ശുശ്രൂഷകൻ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ ദുബായ് കൗൺസിലർ ക്രിസ്റ്റി ചെറിയാൻ, ഐ.സി.പി.എഫ്. സ്റ്റാഫ് വർക്കർ നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി പങ്കെടുക്കും.
“Be transformed. Be equipped. Be a difference” എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisement -


Comments are closed.