കുവൈറ്റ് അഹമ്മദി മാർത്തോമാ ഇടവകയുടെ വാർഷിക കൺവൻഷൻ ആഗസ്റ്റ് 31 മുതൽ

കുവൈത്ത്: അഹമ്മദി മാർത്തോമാ ഇടവകയുടെ വാർഷിക കൺവൻഷൻ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിൽ നടക്കും. ദിവസവും വൈകിട്ട് 7 മണിക്ക് കൺവൻഷൻ ആരംഭിക്കും.

News Middle Advt Banner

“അഭയം” (REFUGE) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ വിഷയം. സങ്കീർത്തനം 46:1 ആധാരമാക്കിയുള്ള സന്ദേശങ്ങളും ആത്മീയ ശുശ്രൂഷകളും കൺവൻഷനിൽ ഉണ്ടായിരിക്കും.

റവ. അജിത് രാജനും റവ. വിനീത് ഈസോ തോമസും കൺവൻഷനിൽ പ്രസംഗിക്കും. അഹമ്മദി മാർത്തോമാ ചർച്ച് വികാരി റവ. അനീഷ് സി. സ്കറിയ, സെക്രട്ടറി എബ്രഹാം മാത്യു, കൺവീനർമാരായ അനു വി. ജോൺ, സന്തോഷ് എം. ഫിലിപ്പ്, റജി തോമസ് എന്നിവർ നേതൃത്വം നൽകും.

കുവൈത്തിലെ അഹമ്മദി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading