ഇടയ്ക്കാട് സംഗീത സായാഹ്നവും വചന സന്ദേശവും ഓഗസ്റ്റ് 30ന്
ഇടയക്കാട്: എക്സൽ വി.ബി.എസ് മിനിസ്ട്രീസും യൂത്ത്‌നെറ്റ് ക്രിസ്ത്യൻ ഫെലോഷിപ്പും (യു.സി.എഫ്) ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നവും വചന സന്ദേശവും ഓഗസ്റ്റ് 30ന് നടക്കും. 2027ലെ എക്സൽ വി.ബി.എസ് ചിന്താവിഷയത്തിന്റെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടക്കും.

ഇടയക്കാട് എ.ജി. ചർച്ചിൽ ഞായറാഴ്ച വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് അസി.ഓവർസീയർ ഡോ. ഷിബു കെ. മാത്യു, എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ.ബിനു ജോസഫ്, അനിൽ പി.എം., എക്സൽ വി.ബി.എസ് നാഷണൽ ഡയറക്ടർ പാസ്റ്റർ.ഷിനു തോമസ്, പാസ്റ്റർ.മാത്യു വി. ജേക്കബ്, യു.സി.എഫ് ഇടയക്കാട് പാസ്റ്റർ. ഷാജൻ എടക്കാട് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed.