ഗ്ലോബൽ സ്പാർക് അലയൻസ് യു.എ.ഇ ഒരുക്കുന്ന പ്രത്യേക കൗൺസലിംഗ് മീറ്റിംഗ് — ഓഗസ്റ്റ് 26ന്

ഇന്നത്തെ യുവതലമുറയിൽ പലരും ഭയം, തെറ്റായ കൂട്ടുകെട്ടുകൾ, ശരിയായ മാതാപിതൃ മാർഗ്ഗനിർദ്ദേശത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാൽ ജീവിതത്തിൽ വഴിതെറ്റിപ്പോകുന്ന സാഹചര്യങ്ങൾ വർധിച്ചുവരുന്നു.
ശരിയായ സമയത്ത് ലഭിക്കുന്ന സ്നേഹപൂർവ്വമായ മാർഗ്ഗനിർദ്ദേശവും കൗൺസലിംഗും ഒരു ജീവിതത്തിന് പുതിയ ദിശയും പ്രത്യാശയും നൽകാൻ കഴിയും.
യുവജനങ്ങളുടെ മാനസികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം ശക്തിപ്പെടുത്തുകയും, പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ സ്പാർക് അലയൻസ് യു.എ.ഇ ഒരുക്കുന്ന ഈ അനുഗ്രഹീതമായ കൗൺസലിംഗ് മീറ്റിംഗിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
നമ്മുടെ യുവതലമുറയെ ശരിയായ ദിശയിലേക്ക് നയിക്കാനും, കുടുംബങ്ങളെ ശക്തിപ്പെടുത്താനും, ജീവിതത്തിൽ പ്രത്യാശയും ലക്ഷ്യബോധവും വളർത്താനും നമുക്ക് ഒരുമിച്ച് കൈകോർക്കാം. സമയം :
2026 ഓഗസ്റ്റ് 26, ബുധനാഴ്ച
രാത്രി 8:30 മണി മുതൽ സൂം പ്ലാറ്റഫോമിൽ നടത്തപെടുന്നു.(യു.എ.ഇ സമയം)

News Middle Advt Banner

കൗൺസിലറും മനഃശാസ്ത്രജ്ഞനും ആയ ഡോ. സജി കെ. പി. മുഖ്യ പ്രഭാഷകൻ ആയിരിക്കും.

നമ്മുടെ മക്കളുടെയും യുവജനങ്ങളുടെയും ഭാവിക്കായി ഈ അവസരം പ്രയോജനപ്പെടുത്താം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading