ഐ.പി.സി അയർലൻഡ് ആൻഡ് ഇ യു റീജിയന്റെ ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29ന്

ഡബ്ലിൻ: ഐ.പി.സി അയർലൻഡ് ആൻഡ് ഇ യു റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.

News Middle Advt Banner

‘Communication in Marriage & Family Life’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺഫറൻസിൽ സിറ്റി ഓഫ് ലൈഫ് ചർച്ച്, പറക്കോട്, അടൂർ സീനിയർ പാസ്റ്ററും, FTS അസോസിയേറ്റ് പ്രൊഫസറുമായ റവ. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.

വിവാഹബന്ധങ്ങളിലും കുടുംബജീവിതത്തിലും ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യം, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ, ക്രിസ്തീയ കുടുംബജീവിതത്തിന്റെ മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.

ഐ.പി.സി അയർലൻഡ് ആൻഡ് യൂറോ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്ര. രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകും.

കോൺഫറൻസിൽ കുടുംബങ്ങളോടൊപ്പം ഏവരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

Zoom Meeting ID: 864 6671 6880; Passcode: 9999.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading