കോഴിക്കോട് സെമിനാർ സെപ്റ്റംബർ 9ന്; മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ

KE News Desk | Kozhikode

കോഴിക്കോട്: മലബാറിലെ വിവിധ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തോടെ ഏകദിന സെമിനാർ സെപ്റ്റംബർ 9ന് കോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിലെ ദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സെമിനാർ.

News Middle Advt Banner

ജീസസ് റെഡീംസ് മിനിസ്ട്രിയുടെ സ്ഥാപകൻ മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷണം നടത്തും. അഞ്ച് പതിറ്റാണ്ടിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ ശുശ്രൂഷകൾ, യുവജന ക്യാമ്പുകൾ, പ്രാർഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണം, മാധ്യമ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ സജീവമായ ദൈവദാസനാണ് മോഹൻ സി. ലാസറസ്.

തമിഴ്നാട്ടിലെ തൂത്തുക്കുടി നാലുമാവാടിയിലുള്ള അദ്ദേഹത്തിന്റെ പ്രാർഥനാ ക്യാമ്പസിൽ എല്ലാ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ ഉണർവ് പ്രാർഥനയ്ക്കായി പങ്കെടുക്കുന്നു. തെങ്കാശിക്കു സമീപം നൂറിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രാർഥനാ പർവതത്തിലും ലോക രാഷ്ട്രങ്ങൾക്കും ഭാരതത്തിനും വേണ്ടി വിശ്വാസികൾക്ക് താമസിച്ച് പ്രാർഥിക്കാനുള്ള സൗകര്യമുണ്ട്. കോഴിക്കോട് നടക്കുന്ന സെമിനാർ പൊതുയോഗമായിരിക്കും. പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വിശ്വാസികൾക്കും പങ്കെടുക്കാം. ഭക്ഷണക്രമീകരണങ്ങൾ ഉള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.

പാസ്റ്റർമാരായ ബാബു എബ്രഹാം, നോബിൾ പി. തോമസ്, ബിജു തെക്കേമല, ബ്രദർ അനൂപ് ലാൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകും. പാസ്റ്റർമാരായ സന്തോഷ് മാത്യു, റോയി പീറ്റർ ഡേവിഡ് (കാസർഗോഡ്), ഡെന്നിസ് സ്പടികം (കണ്ണൂർ), കെ.ജെ. ജോബ് (വയനാട്), റെയ് ജയരാജ്, അനൂപ് ലാൽ (കോഴിക്കോട്), കെ.കെ. മാത്യു (മലപ്പുറം), ജോം ജോസഫ് (പാലക്കാട്) എന്നിവർ ജില്ലാ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading