തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന

പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ത്രൈവാർഷിക ആഗോള യുവജനക്യാമ്പ് 27 മുതൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും.30 ന് സമാപിക്കും.
27 ന് 5ന് ബിഷപ്പ് ഡോ.ടി.സി. ചെറിയാൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ റവ. സി.കെ.ജേക്കബ് അധ്യക്ഷത വഹിക്കും.സഭാ സെക്രട്ടറി റവ.സജി മാത്യു, ട്രഷറർ റവ.സജി എബ്രഹാം, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്,ബ്രദർ. ഷാർലറ്റ് പി മാത്യു,ലിൻഡ ഷാർലറ്റ്, ഡോ.ഐസക്ക്.വി. മാത്യു, ഡോ.എബി അലക്സാണ്ടർ,
റവ.ഷിജു മാത്യു, റവ.സാം മാത്യു ഓമല്ലൂർ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. സമാപന സമ്മേളനം 30 ന് 12ന് സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും.

- Advertisement -


Comments are closed.