തിരുവല്ല: ചങ്ങനാശേരി–ആലപ്പുഴ റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് തിരുവല്ല മേപ്രാൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ–ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -


Comments are closed.