ശാരോൺ ഫെലോഷിപ്പ് ചർച്ച് ന്യൂസിലാൻഡ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ ടിബി സാമുവൽ നിയമിതനായി
ഓക്ലാൻഡ്: ശാരോൺ ഫെലോഷിപ്പ് ചർച്ച് ന്യൂസിലാൻഡ് റീജിയന്റെ പ്രസിഡന്റായി പാസ്റ്റർ ടിബി സാമുവലിനെ ജനറൽ കൗൺസിൽ നിയമിച്ചു. ന്യൂസിലാൻഡ് റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള സുപ്രധാന ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

മല്ലപ്പള്ളി പുത്തൻവീട്ടിൽ പി.പി. സാമുവലിന്റെയും ഒമന സാമുവലിന്റെയും മകനാണ് പാസ്റ്റർ ടിബി സാമുവൽ. ഓക്ലാൻഡിലെ ശാരോൺ പെന്തക്കോസ്തൽ ചർച്ചിന്റെ പാസ്റ്ററായി ശുശ്രൂഷ നിർവഹിക്കുന്ന അദ്ദേഹം സഭയുടെ ആത്മീയ വളർച്ച, വിശ്വാസികളുടെ കൂട്ടായ്മ, സുവിശേഷ പ്രവർത്തനങ്ങൾ എന്നിവയിൽ നേതൃത്വം നൽകിവരുന്നു.
പുതിയ ചുമതലയിലൂടെ ന്യൂസിലാൻഡ് റീജിയനിലെ സഭകളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും ആത്മീയ ഉണർവിനും സുവിശേഷ പ്രവർത്തനങ്ങളുടെ വ്യാപനത്തിനും കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പാസ്റ്റർ ടിബി സാമുവലിന്റെ ഭാര്യ നിസി വർഗീസും മക്കളായ റൂബൻ ടിബി, റൂത്ത് ടിബി, റൂഫസ് ടിബി എന്നിവരും കുടുംബാംഗങ്ങളാണ്.

- Advertisement -


Comments are closed.