ദുബായ് മാർത്തോമ്മാ ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം നടന്നു
ദുബായ്: ദുബായ് മാർത്തോമ്മാ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി. യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഇടവക വികാരി റവ. ജിജോ മുതേരി, DMTYS പ്രസിഡന്റ് റവ. ജോൺ നോക്സ്, യൂത്ത് ചാപ്ലിൻ റവ. ബിനോയ് ബേബി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇടവക ഭാരവാഹികൾ, സഭാ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഇടവക സംഘടനകളുടെ പ്രതിനിധികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച മഹാത്മാക്കളുടെ സ്മരണ പുതുക്കിയ ചടങ്ങിൽ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.
രാജ്യസ്നേഹവും ദേശീയ ഐക്യവും പുതുതലമുറയിൽ വളർത്തുന്നതിനുള്ള സന്ദേശം പകർന്നുനൽകിയ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.

- Advertisement -


Comments are closed.