‘പറ്റു ബുക്ക്’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഫാ. കെ. കെ. വർഗീസ് രചിച്ച ‘പറ്റു ബുക്ക്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം മുക്കോലക്കലിൽ നടന്നു. ഗ്രാൻഡിയർ ഹോംസ് (Grandeur Homes) വില്ല 4-ൽ സംഘടിപ്പിച്ച ചടങ്ങിൽ ഫാ. എം. കെ. മത്തായി പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ പുസ്തകം ഏറ്റുവാങ്ങി.

ജീവിതാനുഭവങ്ങളുടെ നോവും നൊമ്പരവും അതോടൊപ്പം കരുതലിന്റെ ആർദ്രതയും ഹൃദയസ്പർശിയായി അടയാളപ്പെടുത്തുന്ന കവിതകളാണ് ‘പറ്റു ബുക്ക്’ എന്ന കൃതിയുടെ ഉള്ളടക്കം. മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും വികാരങ്ങളും ലളിതവും ആഴമുള്ളതുമായ വരികളിലൂടെ പുസ്തകം അവതരിപ്പിക്കുന്നു.
ചടങ്ങിൽ ഫാ. കെ. പി. വർഗീസ്, ഫാ. ബിജി ജോൺ, ഫാ. സജി മേക്കാട്ട് എന്നിവർ ആശംസകൾ നേർന്നു.
പെൻസിൽ ബുക്സാണ് ‘പറ്റു ബുക്ക്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രമുഖ പുസ്തകശാലകളിൽ പുസ്തകം ലഭ്യമാകും.

- Advertisement -


Comments are closed.