കാനഡ ഫിലഡൽഫിയ ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 4 ന്
ലണ്ടൻ :ഫിലഡൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ വാർഷിക കൺവെൻഷൻ 2026 സെപ്റ്റംബർ 4, 5 തീയതികളിൽ വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെടുന്നു.

വൈകുന്നേരം 6:30 മുതൽ 9:00 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ,, പാസ്റ്റർ അനീഷ് തോമസ് എന്നിവർ ശുശ്രൂഷിക്കും. റവ. ഡോ. ജോയ് പുന്നൂസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
ഫിലഡൽഫിയ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷൻ Philadelphia Fellowship Church, 20014 Nissouri Rd, London, ON എന്ന വിലാസത്തിലാണ് നടക്കുന്നത്.
കൺവെൻഷന്റെ ഭാഗമായി ഇംഗ്ലീഷ്–മലയാളം സംയുക്ത ഞായറാഴ്ച ശുശ്രൂഷ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10:30ന് നടക്കും.

- Advertisement -


Comments are closed.