ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേസ്കൂൾ–പി.വൈ.പി.എ സംയുക്ത ഏകദിന സെമിനാർ ഓഗസ്റ്റ് 26ന്
തോമസ് ജോർജ്, വണ്ടിത്താവളം
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേസ്കൂളിന്റെയും പി.വൈ.പി.എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഓഗസ്റ്റ് 26ന് ഐപിസി ശാലേം കരിമ്പ സഭയിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി.

സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി സെമിനാർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോബി, ഡെന്നി ജോൺ (എക്സൽ വി.ബി.എസ്.) എന്നിവർ വിവിധ സെഷനുകൾ നയിക്കും.
യുവജനങ്ങൾക്കായി പരിശുദ്ധാത്മാവ്, ത്രിത്വം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക പഠനക്ലാസുകൾ സംഘടിപ്പിക്കും. വിശ്വാസജീവിതത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ബോധ്യം നൽകുന്നതിനും ബൈബിൾ അധിഷ്ഠിതമായ പഠനത്തിലൂടെ യുവജനങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്.
കുട്ടികൾക്കായി വിവിധ ആക്ടിവിറ്റികളും ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് സന്തോഷകരമായ കൂട്ടായ്മയും ആത്മീയ പ്രോത്സാഹനവും ലഭിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ കുര്യൻ കെ. ജെ., പി.വൈ.പി.എ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. സെന്ററിലെ വിവിധ സഭകളിൽ നിന്നുള്ള സൺഡേസ്കൂൾ വിദ്യാർഥികളും യുവജനങ്ങളും പങ്കെടുക്കും.

- Advertisement -


Comments are closed.