യു.കെ എക്സെറ്ററിൽ ഹെബ്രോൺ ഐ.പി.സി.യുടെ ആഭിമുഖ്യത്തിൽ വിബിഎസ് ഓഗസ്റ്റ് 21 മുതൽ
എക്സെറ്റർ: ഹെബ്രോൺ ഐ.പി.സി. എക്സെറ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിബിഎസ് ഓഗസ്റ്റ് 21, 22 തീയതികളിൽ സൈഡ്‌വെൽ സ്ട്രീറ്റ് മെത്തഡിസ്റ്റ് ചർച്ച്, എക്സെറ്റർ, ഡെവൺ, EX4 6PH. വെച്ച് നടക്കും. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന പരിപാടി എക്സെറ്ററിലെ സൈഡ്‌വെൽ സ്ട്രീറ്റ് മെത്തഡിസ്റ്റ് ചർച്ചിൽ സംഘടിപ്പിക്കും.

“Let the little children come to me” (മത്തായി 19:14) എന്ന വചനത്തെ ആസ്പദമാക്കിയാണ് വാകേഷനറി ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നത്. കുട്ടികളിൽ വിശ്വാസവും സൗഹൃദവും വളർത്തുന്നതിനും ദൈവവചനത്തിൽ അവരെ കൂടുതൽ ആഴത്തിൽ വേരൂന്നിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിബിഎസ്സിൽ ബൈബിൾ പഠനം, പ്രാർത്ഥന, ഗാനങ്ങൾ, വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ആത്മീയവും വിജ്ഞാനപ്രദവുമായ പരിപാടികൾ ഉണ്ടായിരിക്കും. കുട്ടികൾക്ക് സന്തോഷകരമായ അന്തരീക്ഷത്തിൽ ദൈവവചനത്തിന്റെ അടിസ്ഥാന സത്യങ്ങൾ മനസ്സിലാക്കാനും പരസ്പരം സൗഹൃദം വളർത്താനും അവസരമൊരുക്കും.
ബ്രദർ ജെറി ജോൺ, ബ്രദർ ജോബിൻ ജോയ്, ബ്രദർ ഫെയ്ത്ത് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്.
തിമഥി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.