ഏഞ്ചൽ ജെറോമിന്റെ പൊതുദർശനവും യാത്രയയപ്പ് ശുശ്രൂഷയും ഓഗസ്റ്റ് 24ന്

ബാസിൽഡൺ: ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ പൊതുദർശനവും യാത്രയയപ്പ് ശുശ്രൂഷയും ഓഗസ്റ്റ് 24 തിങ്കളാഴ്ച ബാസിൽഡണിൽ നടക്കും.

News Middle Advt Banner

യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 1 നാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് 1 മുതൽ 3 വരെ ബാസിൽഡൺ സ്പോർട്സ് ആൻഡ് ലെഷർ ക്ലബ്,ഗാർഡിനേഴ്സ് വേ, ഗാർഡിനേഴ്സ് ലെയിൻ സൗത്ത്, ബാസിൽഡൺ, എസ്.എസ്.14 3 യു.ജെ. പൊതുദർശനവും യാത്രയയപ്പ് ശുശ്രൂഷയും നടക്കുന്നത്.

ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഏഞ്ചലിന്റെ ജീവിതവും വിശ്വാസവും സ്നേഹപൂർവമായ ഓർമ്മകളും പങ്കുവെക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വാസസമൂഹവും ചടങ്ങിൽ പങ്കെടുക്കും. സംസ്കാരം ശേഷം പിന്നീട് നാട്ടിൽ നടത്തുവാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ…

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading