കാൽവരി ഫെലോഷിപ്പ് ചർച്ചിൻ്റെ 30 ദിന പ്രാർത്ഥനകൾ 15 ദിനം പിന്നിട്ടു
മസ്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ചിൻ്റെ 30 ദിന പ്രാർത്ഥനകൾ പകുതിദൂരം പിന്നിട്ടു. ആഗസ്റ്റ് 5 ന് ആരംഭിച്ച പ്രാർത്ഥനകൾ വിവിധ ഭവനങ്ങളിലും, പി.സി ഓ ഓൾഡ് മെയ്ൻഹാൾ, അനക്സ് ഹാൾ, ഗാലയിലുള്ള ഹാൾ No:8 എന്നിവിടങ്ങളിലുമായി നടന്നു വരികയാണ്.

പകലും രാത്രിയിലുമായി നടക്കുന്ന യോഗങ്ങളിൽ ആത്മീകാരാധനയ്ക്കും, മധ്യസ്ഥപ്രാർത്ഥനയ്ക്കും, വചന ശുശ്രൂഷയ്ക്കുമായി സമയം വേർതിരിക്കുന്നു. ദൈവമക്കളിൽ നവചൈതന്യം പകർന്നുകൊണ്ട് നടന്നുവരുന്ന യോഗങ്ങൾ സെപ്റ്റം. 4 ന് വിശുദ്ധസഭായോഗത്തോടും കർതൃമേശാ ശുശ്രൂഷയോടും കൂടെ സമാപിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ഏ ഡേവിഡ് ശൂശ്രൂഷകൾക്കു നേതൃത്വം നല്കുന്നു. സഭയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

- Advertisement -


Comments are closed.