ഒന്റാറിയോയിലെ ലിസ്റ്റോവലിൽ ഗ്രേസ് വാലി ഗോസ്പൽ ചർച്ച് ആരാധന ആരംഭിക്കുന്നു

ലിസ്റ്റോവൽ (ഒന്റാറിയോ): ഗ്രേസ് വാലി ഗോസ്പൽ ചർച്ചിന്റെ ലിസ്റ്റോവൽ ക്യാമ്പസിൽ നിത്യേന ആരാധനാ ശുശ്രൂഷയ്ക്ക് തുടക്കമാകുന്നു. 2026 ജൂലൈ 26-ന് (ഞായറാഴ്ച) വൈകിട്ട് 4.30-ന് 5629 Perth County Line 86, Listowel, Ontario എന്ന വിലാസത്തിൽ ആദ്യ ആരാധനാ ശുശ്രൂഷ നടക്കും.

ദൈവവചന ശുശ്രൂഷ, സ്തുതിയാരാധന, പ്രാർത്ഥന, ആത്മീയ കൂട്ടായ്മ എന്നിവ ഉൾപ്പെടുന്ന ഈ ആരാധനയിൽ വിശ്വാസികളെയും ദൈവവചനം കേൾക്കാൻ ആഗ്രഹിക്കുന്ന ഏവരെയും സംഘാടകർ സ്നേഹപൂർവ്വം ക്ഷണിച്ചു.

യേശുക്രിസ്തുവിന്റെ സ്നേഹസന്ദേശം സമൂഹത്തിലേക്ക് പകരുന്നതിനും ആത്മീയ വളർച്ചയ്ക്കും ഈ ആരാധന അനുഗ്രഹമാകുമെന്ന് പ്രത്യാശിക്കുന്നതായി ഗ്രേസ് വാലി ഗോസ്പൽ ചർച്ച് ഭാരവാഹികൾ അറിയിച്ചു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് അവർ അഭ്യർഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading