ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെയും കാനഡ വർഷിപ്പ് അക്കാദമിയുടെയും സംയുക്ത വർഷിപ്പ് നൈറ്റ് ‘യേശുവാ’ സമാപിച്ചു
ടൊറന്റോ: ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററും കാനഡ വോർഷിപ്പ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘യേശുവാ’ വർഷിപ്പ് നൈറ്റ് ആത്മീയ ഉണർവും സമാപിച്ചു.
എറ്റോബിക്കോക്കിലെ കാച്ച് ദ ഫയർ സഭാഹാളിൽ നടന്ന വർഷിപ്പ് നൈറ്റിൽ ടൊറന്റോയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സഭകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സ്തുതിയും ആരാധനയും പ്രാർത്ഥനയും ദൈവവചന ശുശ്രൂഷയും സമ്മേളനത്തെ ആത്മീയ അനുഭവമാക്കി മാറ്റി.
വി.ജെ. ട്രാവൻ നയിച്ച വർഷിപ്പ് വിശ്വാസികളെ ദൈവസാന്നിധ്യത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു. ആത്മാഭിഷിക്തമായ ഗാനങ്ങളും ഹൃദയസ്പർശിയായ ആരാധനയും പങ്കെടുത്തവർക്ക് ആത്മീയ നവോന്മേഷം പകർന്നു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെയും കാനഡ വോർഷിപ്പ് അക്കാദമിയുടെയും ഭാരവാഹികൾ, വർഷിപ്പ് ടീം, സംഗീതജ്ഞർ, അവതാരകർ, സാങ്കേതിക പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ സംഘാടകർ അഭിനന്ദിച്ചു. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ദൈവത്തെ ആരാധിച്ച ഈ ‘യേശുവാ’ വർഷിപ്പ് നൈറ്റ് ക്രൈസ്തവ ഐക്യത്തിന്റെയും ആത്മീയ കൂട്ടായ്മയുടെയും മനോഹരമായ സാക്ഷ്യമായി മാറിയതായി സംഘാടകർ അറിയിച്ചു.


- Advertisement -


Comments are closed.