ബ്ലെസ് കോവളം 2026: നാലുദിവസത്തെ സുവിശേഷ യോഗം ഓഗസ്റ്റ് 10 മുതൽ
തിരുവനന്തപുരം: “യേശു നിന്നെ സ്നേഹിക്കുന്നു” എന്ന സന്ദേശവുമായി ബ്ലെസ് കോവളം 2026 സുവിശേഷ യോഗം ഓഗസ്റ്റ് 10 മുതൽ 13 വരെ നടക്കും. കോവളം ജംഗ്ഷൻ അനിമേഷൻ സെന്ററിൽ വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നാലുദിവസങ്ങളിലായി നടക്കുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബിന്നി ജോൺ, പാസ്റ്റർ ഷിജു ആന്റണി, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
യോഗങ്ങളോടനുബന്ധിച്ച് നടക്കുന്ന സ്തുതിയാരാധനയ്ക്ക് ഹെവൻ ടച്ച് ടീം, റെജി കോവളം ടീം, ബ്രദർ സിബിൻ, ബ്രദർ ഇമ്മാനുവേൽ കെ. ബി. എന്നിവർ നേതൃത്വം നൽകും.
സുവിശേഷ സന്ദേശവും സ്തുതിയാരാധനയും ഉൾപ്പെടുന്ന നാലുദിവസത്തെ ആത്മീയ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


- Advertisement -


Comments are closed.