പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ഐ.പി.സി. ഹെബ്രോൻ ഡാളസ് യൂത്ത് പാസ്റ്ററായി ചുമതലയേറ്റു

ഡാളസ്: ഐ.പി.സി. ഹെബ്രോൻ ഡാളസിന്റെ പുതിയ യുവജന വിഭാഗം ശുശ്രൂഷകനായി (യൂത്ത് പാസ്റ്റർ) പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ് ചുമതലയേറ്റു. ജൂലൈ 12 ഞായറാഴ്ച നടന്ന സഭായോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് വർഗ്ഗീസ്, സഭാ സെക്രട്ടറി ജോൺ മാത്യൂ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഔദ്യോഗിക ചുമതലയ്ക്കായി നിയോഗിച്ചു.

കേരളത്തിലെ കോഴഞ്ചേരി സ്വദേശിയായ പാസ്റ്റർ ഡെന്നു ജോൺ ടൈറ്റസ്, ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബിരുദം (Bachelor of Theology) നേടിയത്. ബൈബിൾ കോളേജ് പഠനകാലത്ത് ബാംഗ്ലൂരിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ യൂത്ത് പാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠി ച്ചിരുന്നു. തുടർന്ന് 2021 ജനുവരിയിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, ഒക്കലഹോമയിലെ പ്രശസ്തമായ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. 2024-ൽ പുതിയ നിയമ പഠനത്തിൽ (New Testament Studies) ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ‘അഡ്വാന്റേജ് പ്രോഗ്രാം അക്കാദമിക് കോച്ച്’ ആയി സേവനമനുഷ്ഠിച്ചു വരവെയാണ് ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭയുടെ പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. ഫേബ സൂസൻ ഫിന്നിയാണ് സഹധർമ്മിണി. സഭയിലെ യുവാക്കളുടെ ആത്മീയവും, സാമൂഹികവുമായ വളർച്ചയ്ക്ക് ഇദ്ദേഹത്തിൻ്റെ നേതൃത്വം ശക്തമായ അടിത്തറയേകുമെന്ന് സഭാ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്ത: സാം മാത്യു, ഡാളസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading