നിബ ആൻസി രെഞ്ചു (41) അക്കരെ നാട്ടിൽ
കോട്ടയം: കൈതമറ്റം കുമ്പളം പാണ്ടോത്ത് ശാലേമിൽ ഡോ. കെ.വി. ആന്റണിയുടെയും ഡോ. ആനി ആന്റണിയുടെയും മകളും കോട്ടയം മാങ്ങാനം മുണ്ടുപൊയ്കയിൽ പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യയുമായ നിബ ആൻസി രെഞ്ചു (41) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 18 ശനിയാഴ്ച രാവിലെ 7 മുതൽ 8.30 വരെ മാടവന പാണ്ടോത്ത് ശാലേം ഭവനത്തിൽ നടക്കും. തുടർന്ന് രാവിലെ 11.30ന് കോട്ടയം മാങ്ങാനം മുണ്ടുപൊയ്കയിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതൽ ഐ.പി.സി. ബെഥേൽ കൈതമറ്റം ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് 2ന് ചിലമ്പ്രക്കുന്ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
മകൻ: ജെരെമിയ തോമസ് രെഞ്ചു.


- Advertisement -


Comments are closed.