പി.വൈ.പി.എ ബഹ്റൈൻ റീജിയൻ സംഘടിപ്പിക്കുന്ന “ടാറിയിംഗ് മീറ്റിംഗ്” ആഗസ്റ്റ് 18-ന്

KE News International Desk

ബഹ്റൈൻ: പി.വൈ.പി.എ (PYPA) ബഹ്റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ആത്മീയ ഉണർവും പ്രാർത്ഥനയും ലക്ഷ്യമാക്കി “ടാറിയിംഗ് മീറ്റിംഗ്” 2026 ആഗസ്റ്റ് 18-ന് (ചൊവ്വാഴ്ച) വൈകിട്ട് 7:15-ന് സെഗയ്യയിലെ ഐ.പി.സി ഇമ്മാനുവേൽ ചർച്ചിൽ നടക്കും.
യോഗത്തിൽ പാസ്റ്റർ വി. പി. ഫിലിപ്പ് ദൈവവചനം ശുശ്രൂഷിക്കും. ആത്മനിറഞ്ഞ ആരാധനയും പ്രാർത്ഥനയും സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. “യഹോവയ്ക്കായി കാത്തിരിക്കുന്നവർ ശക്തി പ്രാപിക്കും” (യെശയ്യാവ് 40:31) എന്ന തിരുവചനത്തെ ആസ്പദമാക്കി നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading