ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2026
KE News International Desk
മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2026 സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിക്കുകയും വിശ്വാസികളിൽ തിരുവചന പരിജ്ഞാനം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സീനിയർ വിഭാഗത്തിന്റെ പ്രാഥമിക മത്സരം 2026 സെപ്റ്റംബർ 7-നും, സീനിയർ, ജൂനിയർ വിഭാഗങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10-നും നടക്കും. സീനിയർ വിഭാഗത്തിൽ ഉല്പത്തി, 1 & 2 രാജാക്കന്മാർ, ഹോശേയ, മത്തായി, യാക്കോബ് എന്നീ പുസ്തകങ്ങളും ജൂനിയർ വിഭാഗത്തിൽ ഉല്പത്തി, ഹോശേയ, മാർക്കോസ് എന്നീ പുസ്തകങ്ങളുമാണ് പഠനഭാഗങ്ങൾ. സീനിയർ വിഭാഗത്തിൽ മൂന്ന് അംഗങ്ങൾ അടങ്ങുന്ന ടീമുകളായാണ് മത്സരം. ഓരോ ടീമിലും രണ്ട് വനിതകളും ഒരു പുരുഷനും ഉണ്ടായിരിക്കണം. 18 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് പങ്കെടുക്കാം. മത്സരം മലയാളത്തിലായിരിക്കും.
18 വയസ്സിൽ താഴെയുള്ളവർക്കായുള്ള ജൂനിയർ വിഭാഗം വ്യക്തിഗത എഴുത്തുപരീക്ഷ രീതിയിലാണ് നടത്തുന്നത്. ചോദ്യപേപ്പർ ഇംഗ്ലീഷിലായിരിക്കും. ബഹ്റൈനിലെ എല്ലാ ക്രൈസ്തവ സഭകളിൽ നിന്നുമുള്ള മത്സരാർത്ഥികളെ ബൈബിൾ ക്വിസിൽ പങ്കെടുക്കാൻ സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് 3556 1946, 3628 8355, 3456 8125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


- Advertisement -

Comments are closed.