സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കണ്‍വൻഷൻ നാളെ മുതൽ

മാന്നാർ / (ശ്രീലങ്ക): സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) മാന്നാർ സെന്റർ കൺവൻഷൻ നാളെ ജൂലൈ 16 മുതൽ 19 ഞായർ വരെ പെരിയ കമ്മം തലൈമാന്നാർ റോഡിലുള്ള സി.പി.എം സഭാഹാളിൽ വെച്ച് നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading