ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ ഗ്രാജുവേഷൻ സർവീസ് നടന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷന്റെ നാലാമത് ഗ്രാജുവേഷൻ സർവീസ് ജൂലൈ 14-ന് രാവിലെ 9.00 മണിക്ക് തിരുവല്ല ശാരോൺ ഓഡിറ്റോറിയത്തിൽ നടന്നു.

പാസ്റ്റർ ജോസ് ജോർജ്ജിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പാസ്റ്റർ സിജി ജോൺസൻ പ്രാരംഭ പ്രസ്താവന നടത്തി. സൺഡേസ്കൂൾ അസ്സോസിയേഷൻ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ രാജീവ് ജി നേതൃത്വം നല്കിയ പ്രാർത്ഥന സെഷനിൽ പാസ്റ്റർമാരായ വർക്കി വർഗീസ്, ഫിലിപ്പ് ഏബ്രഹാം എന്നിവർ സമ്മേളനത്തിൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. പാസ്റ്റർ പി എ ചാക്കോച്ചൻ സങ്കീർത്തന പാരായണം നടത്തി.

ബിരുദ ദാന സമ്മേളനത്തിൽ മുഖ്യ അഥിതിയായി സംബന്ധിച്ച പുനലുർ ബൈബിൾ കോളജ് പ്രിൻസിപ്പാൾ റവ. ഡോ. ജയിംസ് ജോർജ്ജ് വെൺമണിയെ ഇവാ. എബി ബേബി സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. സഭാ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ കെ ശമുവേൽ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ വി ജെ തോമസ്കുട്ടി എന്നിവർ ഗ്രാഡ്യുവേറ്റ് ചെയ്ത വിദ്യാർത്ഥികളെ അഭിസംബോധനചെയ്തു സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ളബിരുദ ദാനം സഭാ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ കെ ശമുവേൽ അവർകളുടെ നേതൃത്വത്തിൽ നടന്നു.

സൺഡേസ്കൂൾ അസ്സോസ്സിയേഷൻ പരീക്ഷാ കൺട്രോളർ മാത്യു വി ജേക്കബ്, ജനറൽ സെക്രട്ടറി കെ തങ്കച്ചൻ, സഭാ വൈസ് പ്രസിഡൻ്റ് വി ജെ തോമസ്സ്, മുഖ്യാഥിതി ഡോ ജയിംസ് ജോർജ്ജ് വെൺമണി എന്നിവർ ബിരുദ ദാനത്തിൽ പങ്കാളികളായി. 12 ാം ക്ലാസ്സ് പരീക്ഷയിലെ സ്റ്റേറ്റ് റാങ്ക് ജേതാക്കളെയും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ Phd നേടിയ സൺഡേസ്കൂൾ അസ്സോസിയേഷൻ ട്രഷറാർ ഡോ. റോഷി തോമസ്സിനേയും സമ്മേളനത്തിൽ അനുമോദിച്ചു.

സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് സിസ്റ്റർ സോണിയാ ദിനേശ് സ്വാഗതവും റോഷി തോമസ്സ് നന്ദിയും അറിയിച്ചു. പാസ്റ്റർ ജോൺസൻ കെ ശാമുവേൽ ബിരുദ ധാരികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

മല്ലപ്പള്ളി BGM സിംഗേഴ്സ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. 2026 ൽ 12 ാം ക്ലാസ്സ് പാസ്സായ 70 വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു. ബിരുദ ധാരികളെ പ്രതിനിധീകരിച്ച് ജാനിയ എൽസ വർക്കിയും, അബിയാ സണ്ണിയും മറുപടി പ്രസംഗം നടത്തി.

പാസ്റ്റർ വിൻസൻ്റ് മാത്യു, ബ്രദ കുഞ്ഞച്ചൻ വർഗീസ്, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ജേക്കബ് ജോർജ്ജ് എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു.

പാസ്റ്റർ എം എ ജോണിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ ഗ്രാഡ്യുവേഷൻ സർവീസ് സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading