ഐപിസി സീനിയർ പാസ്റ്റർ എൻ. തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു
വള്ളംകുളം: ഐപിസി വള്ളംകുളം തബോർ സഭംഗവും ഐപിസി സീനിയറുമായ മനുവേൽ ഭവനിൽ .
പാസ്റ്റർ എൻ. തോമസ് (87) നിത്യതയിൽ ചേർക്കപ്പെട്ടു.

1968 മുതൽ സഭാശുശ്രൂഷ ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ്, ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തുടങ്ങിയ സഭകളിലെ വിവിധകാല ശുശ്രൂഷ ചെയ്തു. പായിപ്പാട്, കവുംഭാഗം, വാരിക്കാട്, ഇരമല്ലിക്കര, വള്ളംകുളം, തുരുത്തിക്കാട്, കൊല്ലം,, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ കൂടാതെ മറ്റ് സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സുവിശേഷകൻ ആശാരി ഉപദേശിയോടോപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം 17 വെള്ളി രാവിലെ 8.00 മണിക്ക് വള്ളംകുളം ഐപിസി താബോർ ചർച്ചിൽ പൊതുദർശനത്തിന് വയ്ക്കുകയും ശുശ്രൂഷയ്ക്ക് ശേഷം
ഉച്ചയ്ക്ക് 1.00 മണിക്ക് സഭയുടെ നെല്ലിമല സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: പാസ്റ്റർ സാം തോമസ് (കാനഡ), എൽസി ജയൻ (തിരുവനന്തപുരം), സോളമൻ തോമസ്. മരുമക്കൾ: മേഴ്സി സാം, ജയൻ ബാബു (റെയിൽവേ, തിരുവനന്തപുരം), അജി മോൾ. കൊച്ചുമക്കൾ: അന്ന, ആനി, സാറ, അക്സ, ഐറിൻ.


- Advertisement -


Comments are closed.