ഷാർജ യൂണിയൻ ചർച്ചിൽ വി.ബി.എസ് പ്രോഗ്രാം
ഷാർജ: ഷാർജ കർമ്മേൽ ഐ.പി.സി യുടെ സൺഡേ സ്കൂൾ വിഭാഗം സംഘടിപ്പിച്ച അനന്ത് ഉദ്ധാർ (Eternal Salvation) എന്ന വി .ബി.എസ് പ്രോഗ്രാം (VBS) ജൂലൈ 4, 11 തീയതികളിൽ ഷാർജ യൂണിയൻ ചർച്ചിൽ വച്ച് നടന്നു. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ബ്രദർ എബിൻ ജേക്കബ്, സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺ, ഇവാ. ബെൻജമിൻ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാസ്റ്റർ റിബി കെന്നത്തിന്റെ നേതൃത്വത്തിലുള്ള എക്സൽ മിനിസ്ട്രീസ് ആണ് കുട്ടികൾക്കായുള്ള വിവിധ പരിപാടികൾ ക്രമീകരിച്ചത്. വിവിധ ക്ലാസുകളിലെ അധ്യാപകരും രക്ഷിതാക്കളും ചർച്ട് ക്വയറും പരിപാടികളിൽ പങ്കാളികളായി. കുട്ടികളുടെ ആത്മീയ ഉണർവിന് ഈ പരിപാടി കാരണമായെന്ന് സംഘാടകർ അറിയിച്ചു.


- Advertisement -

Comments are closed.