യു എ ഇ ചർച്ച് ഓഫ് ഗോഡ് പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തു

ഷാർജ: 2026 – 2028 പ്രവർത്തന വർഷങ്ങളിലേക്കുള്ള ചർച്ച് ഓഫ് ഗോഡ് യു എ ഇ നാഷണൽ കൗൺസിൽ നിലവിൽ വന്നു.നാഷണൽ ഓവർസിയർ റെവ.ഡോ.കെ ഒ മാത്യുവിൻ്റെ മഹനീയ സാന്നിധ്യത്തിൽ ഷാർജ വർഷിപ് സെൻ്ററിൽ ചേർന്ന ജനറൽ കൗൺസിലാണ് പുതിയ നാഷണൽ കൗൺസിലിനെ തിരഞ്ഞെടുത്തത്.

ഓവർസിയറായി റെവ.ഡോ.കെ ഒ മാത്യുവും അസിസ്റ്റൻ്റ് ഓവർസിയറായി റെവ. ഷാൻ മാത്യുവും സെക്രട്ടറിയായി പാസ്റ്റർ ജോർജ് ടൈറ്റസും (ജോസ് മല്ലശ്ശേരി) ജോയിൻ്റ് സെക്രട്ടറിയായി പാസ്റ്റർ തോമസ് എബ്രഹാമും (സാം അടൂർ) ട്രഷററായി പാസ്റ്റർ ജോൺ മാത്യുവും ജോയിൻ്റ് ട്രഷററായി പാസ്റ്റർ എബി ബാബുവും ഓഡിറ്റർമാരായി പാസ്റ്റർ രാരിഷ് കെ വി യും ബെന്നി എബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ ഡിപ്പാർട്ട്മെൻ്റ് ലീഡേഴ്‌സ് ആയി പാസ്റ്റർ കുര്യൻ മാമ്മൻ (ഇവാഞ്ചലിസം ഡയറക്ടർ),ഡോ. റ്റി എം ജോയൽ (എഡ്യൂക്കേഷണൽ ഡയറക്ടർ),പാസ്റ്റർ മോറിസ് പി മാത്യു (വൈ പി ഇ ഡയറക്ടർ),സിബി ജോർജ് (വൈ പി ഇ സെക്രട്ടറി),റോബി ജോൺ (സ്ക്രിപ്ചർ സ്‌കൂൾ ഡയറക്ടർ), ദിനേഷ് എ പി (സ്ക്രിപ്ചർ സ്‌കൂൾ സെക്രട്ടറി),വൽസ മാത്യു (ലേഡീസ് മിനിസ്‌ട്രി ഡയറക്ടർ), ഷേർളി കുര്യൻ (ലേഡീസ് മിനിസ്ട്രി സെക്രട്ടറി), റോബിൻസ് കീച്ചേരി (മീഡിയ ആൻ്റ് പബ്ലിസിറ്റി ഡയറക്ടർ), വിൽസൺ ജോർജ് (മീഡിയ ആൻ്റ് പബ്ലിസിറ്റി സെക്രട്ടറി) എന്നിവരും വിവിധ എമിറേറ്റ്സ് കോർഡിനേറ്റർമാരായി പാസ്റ്റർ പ്രസാദ് (അബുദാബി), പാസ്റ്റർ ബേബി റോയി (അലൈൻ), പാസ്റ്റർ മാത്യു വർഗീസ് (ദുബായ്), പാസ്റ്റർ നിബു തോമസ് (ഷാർജ,അജ്മാൻ, ഉമ്മൽ ക്വയ്ൻ), പാസ്റ്റർ ജോർജ് മാത്യു (റാസ് അൽ ഖൈമ), പാസ്റ്റർ ലാലു പോൾ (ഫുജൈറ) എന്നിവരും നിയമിക്കപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading