മണ്ണൂർ നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വീട്ടൂർ സഭാംഗം മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി.
ദുബായിൽ ഇന്ത്യൻ വിദേശകാര്യ വിഭാഗത്തിൽ റിട്ട. കോൺസൽ ഉദ്യോഗസ്ഥനായിരുന്നു.
സംസ്‌കാരം ജൂലൈ 14 ചൊവ്വ രാവിലെ 8 ന് ഭവനത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 12 ന് വീട്ടൂർ റ്റി. പി. എം സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം കുന്നയ്ക്കാൽ സഭാ സെമിത്തെരിയിൽ.
ഭാര്യ ഡെയ്‌സി ബാബു തോമസ് കീഴില്ലം അർത്തുങ്കൽ കുടുംബാംഗമാണ് .
മക്കൾ: ബിൻസി സാറാ തോമസ് (ഒറീസ) , ജേക്കബ് തോമസ് (ദുബായ്).
മരുമക്കൾ: ജോർജോ (ഒറീസ ) , മറിയ ( ദുബായ്).
കൊച്ചുമക്കൾ: ആൻഡ്രൂ , ജോനപ്പൻ.


- Advertisement -

Comments are closed.