ഡോ.ലെബി ഫിലിപ് മാത്യൂ ആക്ട്സ് വൈസ് പ്രസിഡണ്ട്

KE News Desk | Thiruvananthapuram

തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് ( ആക്ട്സ്) വൈസ്പ്രസിഡൻറായി വൈ.എം.സി എ മുൻ ദേശീയ പ്രസിഡൻ്റും, കേരള കൗൺസിൽ ഓഫ് ചർച്ചസ് മുൻ വൈസ് പ്രസിഡൻ്റുമായ ഡോ.ലെബി ഫിലിപ് മാത്യൂവിനെ തെരഞ്ഞെടുത്തു.

യൂണി വൈ.മുൻ സംസ്ഥാന പ്രസിഡൻ്റ്,. വൈ എം സി എ മുൻ സംസ്ഥാന ചെയർമാൻ, ലണ്ടനിലെ വൈ എം സി എ ഇന്ത്യൻ സ്റ്റുഡൻ്റ്സ് ഹോസ്റ്റൽ മുൻ ചെയർമാൻ, ടെലികോം അഡ്വൈസറി ബോർഡ് അംഗം, സി എസ് ഐ മധ്യകേരള മഹായിടവകയുടെ മുൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട സബ് റീജിയൺ, സൗത്ത് സോൺ ചെയർമാൻ, നാഷണൽ പ്രോപ്പർട്ടി ചെയർമാൻ, മദ്രാസ് ഫിസിക്കൽ എഡ്യൂക്കേഷൻ.കോളേജ് ചെയർമാൻ, ആലുവ വൈ എം സി എ കോളേജ് മാനേജർ, ഏഷ്യ പസിഫിക് അലയൻസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ ഉമ്മൻ ജോർജിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പ്രവര്ത്തനന രേഖ അവതരിപ്പിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading