ഐ.സി.പി.എഫ് അയർലൻഡ് ഓഗസ്റ്റിൽ ടീൻ & യൂത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

അയർലൻഡ്: ഐ.സി.പി.എഫ് അയർലൻഡ് ദൈവഹിതമായാൽ ഈ ഓഗസ്റ്റിൽ രണ്ട് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. “Pitstop” എന്ന പ്രമേയത്തിൽ ടീൻ ക്യാമ്പ് 2026 ഓഗസ്റ്റ് 7, 8 തീയതികളിൽ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്റർ, കോർക്കിൽ നടക്കും. തുടർന്ന് “Trendsetter” എന്ന പ്രമേയത്തിൽ യൂത്ത് ക്യാമ്പ് 2026 ഓഗസ്റ്റ് 20, 21, 22 തീയതികളിൽ ഫെയ്ത്ത് മിഷൻ ക്യാമ്പ് സെന്റർ, ഡറോ, പോർട്ട്ലിഷിൽ നടക്കും.

ആത്മീയ സന്ദേശങ്ങൾ, സ്തുതിആരാധന, സെമിനാറുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ ക്യാമ്പുകളിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പരിമിതമായ ഏതാനും സീറ്റുകൾ മാത്രം ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം www.icpfireland.com വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading