കെസ്റ്റർ പാടിയ പുതിയ ഭക്തിഗാനം റിലീസ് ചെയ്തു
ഷാർജ: പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും ക്രൈസ്തവസംഗീതസംവിധായകനുമായ ലിബ്‌നി കട്ടപ്പുറം രചിച്ച്, കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ‘മറന്നിടാതെന്നെ മാനിക്കുന്ന ദൈവം’ പുറത്തിറക്കി. ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ബ്രദർ ലാൽ മാത്യു ഐപിസി ഷാർജാ ചർച്ച് പാസ്റ്റർ റിൻസൺ എം. തോമസിനു നൽകിയായിരുന്നു പ്രകാശനം.
നമ്മുടെ പ്രതിസന്ധികളിൽ ദൈവം നൽകുന്ന സ്‌നേഹവും കരുതലും ഊട്ടിയുറപ്പിക്കുന്ന ഈ ഗാനത്തിലെ വരികൾ ശ്രോതാക്കൾക്കു പ്രത്യാശയും ആശ്വാസവും പകരും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഈ ഗാനം ലഭിമാണ്.


- Advertisement -

Comments are closed.