അമേരിക്കൻ ഏജി കോൺഫറൻസ് (AGIFNA) ജൂലൈ 23 മുതൽ

ഹൂസ്റ്റൺ: അമേരിക്കൻ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ ടെക്സാസിലെ ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചേസ് ഹോട്ടലിൽ നടക്കും.

News Middle Advt Banner

“Preserve the Anointing” (മത്തായി 25:8–9) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, അഭിഷിക്ത പ്രസംഗങ്ങൾ, പ്രാർത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ ആത്മീയ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ് മാത്യു, സിസ്റ്റർ ഡോ. ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും.

ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ്ചേസ് ഹോട്ടലിൽ നടക്കുന്ന ഈ കോൺഫറൻസിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഭാംഗങ്ങളോടും ഒപ്പം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading