ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) രാജ്യന്തര കണ്‍വൻഷൻ നാളെ മുതൽ പെൻസൽവേനിയായിൽ

ന്യൂ ജേഴ്‌സി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് രാജ്യന്തര കണ്‍വൻഷൻ നാളെ ജൂലൈ 8 മുതൽ 12 ഞായർ വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിലെ കോവൽചിക്ക് കൺവൻഷൻ കോംപ്ലക്സിൽ വെച്ച് നടക്കും.

News Middle Advt Banner

ദിവസവും വൈകിട്ട് 7 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗം, ഉച്ച കഴിഞ്ഞ് 2 ന് കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെമിനാർ. ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗം, ഉച്ച കഴിഞ്ഞ് 2 ന് ഉപവാസ പ്രാർത്ഥന എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഓട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ പരിഭാഷപ്പെടുത്തു. ചീഫ് പാസ്റ്റർമാരും സീനിയർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കൻ ഐക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സനും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.

റ്റി.പി.എം സഭയുടെ രാജ്യന്തര കൺവൻഷനുകൾ എല്ലാ വർഷവും കൊട്ടാരക്കര, ചെന്നൈ, അമേരിക്കയിലെ പെൻസിൽവാനിയ, ശ്രീലങ്കയിലെ കോക്കാവിളയിലുമാണ് നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading