ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 20-ാമത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 8–11 വരെ ചിക്കാഗോയിൽ

ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 20-ാമത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 8 മുതൽ 11 വരെ അമേരിക്കയിലെ ചിക്കാഗോയിൽ നടക്കും. ചിക്കാഗോയിലെ നോർത്ത്ബ്രൂക്കിലുള്ള ഹിൽട്ടൺ ഹോട്ടലാണ് സമ്മേളന വേദി.

News Middle Advt Banner

സമ്മേളനത്തിന്റെ കൺവീനറായി പാസ്റ്റർ എം. ജി. ജോൺസൺ, ജോയിന്റ് കൺവീനറായി ഡോ. മണി വർഗീസ്, സെക്രട്ടറിയായി പാസ്റ്റർ തേജസ് പി. തോമസ് എന്നിവർ പ്രവർത്തിക്കും.
ട്രഷററായി ജിംസ് മേടമന, ജോയിന്റ് ട്രഷററായി പാസ്റ്റർ ഫിന്നി വറുഗീസ്, മീഡിയ കോർഡിനേറ്ററായി പാസ്റ്റർ എബിൻ അലക്സ്, യുവജന കോർഡിനേറ്ററായി സാം മാത്യു, വനിതാ കോർഡിനേറ്ററായി ദിവ്യ തോംപ്സൺ എന്നിവരാണ് നേതൃത്വം നൽകുന്നത്.
പ്രാദേശിക സംഘാടക സമിതിക്ക് പാസ്റ്റർ ജിജു ഉമ്മൻ (ലോക്കൽ കൺവീനർ), ഷെറി കെ. ജോർജ് (ലോക്കൽ സെക്രട്ടറി), ജെയിംസ് ഉമ്മൻ (ലോക്കൽ ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

നിരന്തര പ്രാർത്ഥന, ഐക്യത്തിലുള്ള ഒരുക്കം, സന്തോഷപൂർവമായ പങ്കാളിത്തം, ദൈവത്തിന്റെ വിശ്വസ്തത അടുത്ത തലമുറയ്ക്ക് കൈമാറുക എന്നീ ആത്മീയ സന്ദേശങ്ങൾ മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ആത്മീയ ശുശ്രൂഷകൾ, കുടുംബസംഗമങ്ങൾ, യുവജന-വനിതാ സമ്മേളനങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, സംഗീത ശുശ്രൂഷകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: എബിൻ അലക്സ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading