പാസ്റ്റർ ടി. ജെ. മാത്യു കർതൃസന്നിധിയിൽ. സംസ്കാരം ജൂലൈ 7 ന്

കോട്ടയം: ഞാലിയാംകുഴി ഐപിസി സഭാംഗവും വാകത്താനം കൊച്ചുകാരോട്ട് കുടുംബാംഗവുമായ പാസ്റ്റർ ടി. ജെ. മാത്യു (കുഞ്ഞ് – 77) കർതൃസന്നിധിയിൽ.
ഷിവമോഗ്ഗ, ദാവണഗരെ തുടങ്ങി കർണാടകയുടെ വിവിധയിടങ്ങളിൽ ദീർഘവർഷങ്ങൾ സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്. ബെഥേസ്ദ ബൈബിൾ കോളേജ്, ഒറ്റപ്പാലം എബനേസർ ബൈബിൾ കോളേജ്, കടുത്തുരുത്തി, ബെഥനി സെമിനാരി, ചങ്ങനാശേരി തുടങ്ങിയ സെമിനാരികളിൽ വേദ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 8ന് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 9.30ന് ഞാലിയാംകുഴി ശാലേം ഐപിസി സഭയിൽ പൊതു ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ കപ്പാട് പരിന്തിരിക്കൽ കുടുംബാംഗം.
മക്കൾ: ഗോഡ്വിൻ, ഗ്ലോറിയ.
മരുമകൾ: എലിസബത്ത്. കൊച്ചുമക്കൾ: പോൾ, ലിഡിയ.


- Advertisement -


Comments are closed, but trackbacks and pingbacks are open.