കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ‘ഇംപാക്ട് 2K26’ വാർഷിക സമ്മർ ക്യാമ്പ് ജൂലൈ 24 മുതൽ
ടൊറന്റോ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഇംപാക്ട് 2K26’ എന്ന വാർഷിക സമ്മർ ക്യാമ്പ് 2026 ജൂലൈ 24, 25, 26 തീയതികളിൽ ഒന്റാറിയോയിലെ തേംസ്ഫോർഡിലുള്ള മാപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിൽ നടക്കും.
ക്യാമ്പിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി., സിസ്റ്റർ ആഷ്ലി പ്രത്യാശ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

മിഷൻ ചലഞ്ച്, ടാറി മീറ്റിംഗ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കായിക-വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ വിവിധ ആത്മീയവും പ്രചോദനാത്മകവുമായ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയ ഉണർവിനും വിശ്വാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ആത്മീയ വളർച്ചയ്ക്കും പ്രാധാന്യം നൽകിയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed.