ഐ.പി.സി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസ് 2027: പ്രയർലൈൻ പ്രവർത്തനത്തിന് ജൂലൈ 16ന് തുടക്കം

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ

ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി)യുടെ 21-ാമത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളെയും പ്രാർത്ഥനാ സഹകാരികളെയും ഏകോപിപ്പിച്ച് പ്രയർലൈൻ പ്രവർത്തനത്തിന് തുടക്കമാകുന്നു.

News Middle Advt Banner

പ്രയർലൈൻ ഉദ്ഘാടനം ജൂലൈ 16 വ്യാഴാഴ്ച രാത്രി 9 മുതൽ 10 വരെ (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുമെന്ന് ദേശീയ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യു അറിയിച്ചു.

8658006 എന്ന മീറ്റിംഗ് നമ്പർ ഉപയോഗിച്ച് “IPCNFC” എന്ന പാസ്‌വേഡ് നൽകി യോഗത്തിൽ പ്രവേശിക്കാം. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാർത്ഥനാ സഹകാരികൾ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യസന്ദേശം നൽകും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

“ആത്മനിറവിൻ ജീവിതം” എന്നതാണ് 2027-ലെ ഫാമിലി കോൺഫ്രൻസിന്റെ മുഖ്യചിന്താവിഷയം. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ലോറിഡയിലെ ഒർലാന്റോയിൽ 2027 ജൂലൈ 1 മുതൽ 4 വരെ കോൺഫ്രൻസ് നടക്കും.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ),  രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി),  സാക് ചെറിയാൻ (നാഷണൽ ട്രഷറാർ),  കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ),  നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യു (പ്രയർ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഏബ്രഹാം മാത്യുവിനെ 267-575-2555 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading