2028-ലെ പിസിനാക് ദേശീയ കോൺഫ്രൻസ് ഒക്കലഹോമയിൽ; പാസ്റ്റർ തേജസ് തോമസ് നാഷണൽ കൺവീനർ

ഫിന്നി രാജു ഹൂസ്റ്റൺ

ചിക്കാഗോ: 2028-ലെ പിസിനാക് (PCNAK) ദേശീയ കോൺഫ്രൻസ് അമേരിക്കയിലെ ഒക്കലഹോമയിൽ നടക്കും. ചിക്കാഗോയിൽ നടന്നുകൊണ്ടിരിക്കുന്ന പിസിനാക് ദേശീയ കോൺഫ്രൻസിന്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

News Middle Advt Banner

2028-ലെ ദേശീയ കോൺഫ്രൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ തേജസ് തോമസിനെ യോഗം തിരഞ്ഞെടുത്തു. കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതിനും തുടർ ഒരുക്കങ്ങൾ ആരംഭിക്കുന്നതിനും ജനറൽ ബോഡി തീരുമാനമെടുത്തു.

അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ പിസിനാക് ദേശീയ കോൺഫ്രൻസിന്റെ അടുത്ത വേദിയായി ഒക്കലഹോമ തിരഞ്ഞെടുക്കപ്പെട്ടത് അവിടുത്തെ വിശ്വാസിസമൂഹത്തിന് വലിയ പ്രചോദനമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.. 2028-ലെ കോൺഫ്രൻസിനായുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading