ടൊറോന്റോ സായോൻ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി റവ. ഡോ. ബെഞ്ചി മാത്യു നിയമിതനായി

ടൊറോന്റോ: ഒന്റാരിയോയിലെ സായോൻ ഗോസ്പൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി റവ. ഡോ. ബെഞ്ചി മാത്യു നിയമിതനായി. ജൂലൈ 1-ന് അദ്ദേഹം സഭയുടെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു.

News Middle Advt Banner

മുംബൈയിലെ ഗോരേഗാവ് ചർച്ച് ഓഫ് ഗോഡിന്റെ പാസ്റ്ററായും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയണിലെ ഓർഡെയിൻഡ് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുള്ള റവ. ഡോ. ബെഞ്ചി മാത്യു, മഹനേയിം ബൈബിൾ കോളേജിന്റെ കൗൺസിൽ അംഗവും പ്രിൻസിപ്പാളുമായും പ്രവർത്തിച്ചുവരുന്നു.

ദൈവശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.) യും ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.) യും നേടിയ അദ്ദേഹം 2005 മുതൽ സഭാ ശുശ്രൂഷയിലും വചനാധ്യാപന രംഗത്തും സജീവമായി പ്രവർത്തിച്ചുവരികയാണ്.

ഭാര്യ: സന്ധ്യ. മക്കൾ: ജെഫ്രി, ജാനിസ്.

സഭയുടെ വിലാസം:
Zion Gospel Assembly
244 Brockport Dr,
Etobicoke, ON M9W 6X9,
Toronto, Ontario, Canada

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading