പിസിനാക് കോൺഫറൻസിന് ഇന്ന് ചിക്കാഗോ ഷോംബർഗ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും

KE News International Desk

ചിക്കാഗോ: അമേരിക്കൻ കേരളീയ പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ 40-ാമത് പിസിനാക് (PCNAK) കോൺഫറൻസിന് ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5.30ന് ചിക്കാഗോയിലെ ഷോംബർഗ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും. ഡോ. ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം നാഷണൽ കൺവീനർ റവ. ജോർജ് കെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ പ്രമുഖ സഭകളിലൊന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സീനിയർ പാസ്റ്റർ ഡോ. സതീഷ് കുമാറും ഡോ. ടിങ്കു തോംസണും മുഖ്യസന്ദേശങ്ങൾ നൽകും. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന വായന നിർവഹിക്കും. നാഷണൽ കൊയറിനെ ബ്ലെസ്സൻ ബെന്നി പരിചയപ്പെടുത്തും. ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രെയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഷേർളി ചിക്കാഗോ രചിച്ച കോൺഫറൻസ് തീം സോങ് ചിക്കാഗോ കൊയർ അവതരിപ്പിക്കും.

News Middle Advt Banner

നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം ആശംസിക്കും. നാഷണൽ സെക്രട്ടറി സാം മാത്യുവിന്റെ നേതൃത്വത്തിൽ ലോക്കൽ സംഘാടകരും നാഷണൽ കമ്മിറ്റി അംഗങ്ങളും സമ്മേളന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആശംസാസന്ദേശവും ഉദ്ഘാടന സമ്മേളനത്തിൽ വായിക്കും. ഇംഗ്ലീഷ് സെഷനുകൾക്ക് ഡോ. ജോനാഥാൻ ജോർജും സംഘവും നേതൃത്വം നൽകും. വനിതകൾക്കായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന പരിപാടികൾക്ക് കോർഡിനേറ്റർ ജീന വിൽസൺ നേതൃത്വം വഹിക്കും. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പിസിനാക് കോൺഫറൻസ് വീണ്ടും അരങ്ങേറുന്നത്. ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ പിസിനാക് സമ്മേളനമാണിത്. ആത്മീയ ശുശ്രൂഷകൾ, ബൈബിൾ പഠനങ്ങൾ, യുവജന-വനിതാ സമ്മേളനങ്ങൾ, സംഗീത ശുശ്രൂഷകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫറൻസിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നതെന്ന് നാഷണൽ മീഡിയ കോർഡിനേറ്റർ കുര്യൻ ഫിലിപ്പ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading