ജോർജ് കുരുവിള (78) നിത്യതയിൽ ചേർക്കപ്പെട്ടു; സംസ്കാരം ബുധനാഴ്ച്ച നടക്കും
പത്തനാപുരം: ചാച്ചിപ്പുന്ന കീരിക്കൽ കുടുംബാംഗമായ ജോർജ് കുരുവിള (78) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ അന്നമ്മ കുരുവിള, മക്കൾ സരിൻ ജോർജ് (യു.എസ്.എ), സിമി മേരി കുരുവിള (യു.എസ്.എ). സംസ്കാര ശുശ്രൂഷകൾ ചാച്ചിപ്പുന്ന ടി.പി.എം സഭയുടെ കാർമ്മികത്വത്തിൽ ബുധനാഴ്ച (ജൂലായ് 8) ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഭൗതിക ശരീരം കീരിക്കൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തീഷ്ണമായ സുവിശേഷ ദർശനവും എളിമയാർന്ന ജീവിതവും പരേതന്റെ മുഖമുദ്രയായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.


- Advertisement -

Comments are closed.