വൈ.പി.ഇ 2026–27 പ്രവർത്തനവർഷത്തിന് തുടക്കം; മുളക്കുഴയിൽ സംസ്ഥാന പ്രതിനിധി സമ്മേളനവും പ്രതിഭാ ആദരവും

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന പ്രസ്ഥാനമായ വൈ.പി.ഇ (YPE)യുടെ 2026–2027 പ്രവർത്തനവർഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, സോണൽ സെന്റർ പ്രതിനിധി സമ്മേളനം, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് എന്നിവ ദൈവസഭ ആസ്ഥാനമായ മുളക്കുഴ സീയോൻകുന്നിൽ നടന്നു.

News Middle Advt Banner

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ റോയി പി. ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനം സ്റ്റേറ്റ് പ്രയർ കോർഡിനേറ്റർ പാസ്റ്റർ ബിനു കെ. പ്രാർത്ഥനയോടെ ആരംഭിച്ചു. സ്റ്റേറ്റ് മ്യൂസിക് കൺവീനർ ബ്രദർ ജെബ്ബേസ് ശാമുവേൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ പി. ജെ. ജെയിംസ് സങ്കീർത്തനം വായിച്ചു, ദൈവസഭ സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ വിനോദ് ജേക്കബ് പ്രാർത്ഥിച്ചു. വൈ.പി.ഇ സംസ്ഥാന സെക്രട്ടറി ബ്രദർ സജു സണ്ണി സ്വാഗതം ആശംസിച്ചു.

ദൈവസഭ ഓവർസിയർ റെവ്. വൈ. റെജി പ്രാർത്ഥിച്ച് പ്രവർത്തനവർഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വൈ.പി.ഇയുടെ രക്തദാന പ്രോത്സാഹന പദ്ധതിയായ ‘രക്തമിത്രം’ പദ്ധതിയുടെ ലോഗോ പാസ്റ്റർ ബാബു ചെറിയാൻ സംസ്ഥാന ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലക്ക് കൈമാറി പ്രകാശനം ചെയ്തു. പദ്ധതിക്ക് ബിലിവേഴ്സ് ബോർഡിന്റെ പൂർണ പിന്തുണ ഉറപ്പുനൽകുന്നതായും അദ്ദേഹം അറിയിച്ചു.

തുടർന്ന് സോണൽ കോർഡിനേറ്റർമാരെയും രക്ഷാധികാരികളെയും പരിചയപ്പെടുത്തി. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബൈജു തങ്കച്ചൻ സംസ്ഥാന ബോർഡ് അംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം, സീനിയർ പാസ്റ്റർ ടി. എം. മാമച്ചൻ ബോർഡ് അംഗങ്ങൾക്കായി പ്രത്യേക പ്രാർത്ഥന നടത്തി ആശീർവദിച്ചു.

ദൈവസഭ അസിസ്റ്റന്റ് ഓവർസിയർ റെവ്. ഡോ. ഷിബു കെ. മാത്യു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സന്ദേശം നൽകി. വിവിധ വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു.

ചടങ്ങിൽ ദൈവസഭ കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, ലിറ്ററേച്ചർ ബോർഡ് ഡയറക്ടർ പാസ്റ്റർ മാത്യു ബേബി, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ബെൻസ് എബ്രഹാം, പാസ്റ്റർ പി. എ. ജെറാൾഡ്, സംസ്ഥാന ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോയിന്റ് സെക്രട്ടറി ബ്രദർ അജി കുളങ്ങര, കോസ്റ്റൽ സോൺ ഡയറക്ടർ പാസ്റ്റർ ജോൺസൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ വി. എസ്. വൈജു മോൻ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ സംസ്ഥാന, സോണൽ, സെന്റർ ഭാരവാഹികളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading