ലണ്ടൻ ഐപിസി ഗോസ്പൽ സെന്റർ ‘സെലിബ്രേഷൻ ഓഫ് ഗ്രേസ്’ കൺവെൻഷൻ ജൂലൈ 3 മുതൽ 5 വരെ

ലണ്ടൻ: ഗിൽഡ്ഫോർഡ് ഐപിസി ഗോസ്പൽ സെന്റർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘സെലിബ്രേഷൻ ഓഫ് ഗ്രേസ് കൺവെൻഷൻ 2026′ ജൂലൈ 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ലണ്ടൻ ഗിൽഡ്ഫോർഡിലെ സെന്റ് കാതറിൻസ് വില്ലേജ് ഹാളിലാണ് (St. Catherine’s Village Hall, GU24HF, London) ഈ വർഷത്തെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

News Middle Advt Banner

‘ആരാധനയുടെ സമയം, കൃപയുടെ കാലം, ലക്ഷ്യബോധമുള്ള ഭാവി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മൂന്ന് ദിവസത്തെ ആത്മീയ സംഗമം നടക്കുന്നത്.
വിവിധ ദിവസങ്ങളിലെ പൊതുയോഗങ്ങളിലും ആരാധനകളിലും പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. കേരളത്തിൽ നിന്നുള്ള പാസ്റ്റർ സാജു മാവേലിക്കര, കേരള പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷിബിൻ സാമുവൽ, ഐപിസി യുകെ & അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം എന്നിവർ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. ഇവർക്കൊപ്പം ഐപിസി ക്രോയ്ടണിൽ നിന്നുള്ള സിസ്റ്റർ ഷീല തോമസ്, പാസ്റ്റർ എബി തങ്കച്ചൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഇവാഞ്ചലിസ്റ്റ് മനു പി. സുശീലൻ, ലണ്ടനിൽ നിന്നുള്ള ഇവാഞ്ചലിസ്റ്റ് സാം തോമസ്, ഐപിസി യുകെ & അയർലണ്ട് റീജിയൻ പി.വൈ.പി.എ പ്രസിഡന്റും ചർച്ച് മിനിസ്റ്ററുമായ പാസ്റ്റർ സോണി ചാക്കോ എന്നിവരും വിവിധ സെഷനുകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവുമായി രണ്ട് സെഷനുകളായാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രഭാത സെഷനുകൾ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 01:00 മണി വരെയും, വൈകുന്നേരത്തെ സെഷനുകൾ 05:00 മണി മുതൽ രാത്രി 09:00 മണി വരെയുമായിരിക്കും നടക്കുക. ക്രിസ്തുവിൽ ഒരു കുടുംബമായി ഒത്തുചേരുവാനും ആത്മീയ പുതുക്കം പ്രാപിക്കുവാനുമുള്ള ഈ മഹാസംഗമത്തിലേക്ക് ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൺവെൻഷൻ നടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ അറിയുന്നതിനായി നൽകിയിരിക്കുന്ന ക്യുആർ (QR Code) കോഡ് സ്കാൻ ചെയ്യാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading