ഇവാൻജലിക്കൽ സഭ മുൻകാല പ്രവർത്തക സമ്മേളനം കൂട്ടായ്മയുടെ സങ്കീർത്തനമായി

തിരുവല്ല: സഭയുടെയും സമൂഹത്തിൻ്റെയും ദർശനങ്ങൾക്ക് പുത്തനുണർവ് നൽകി സെൻ്റ് തോമസ് ഇവാൻജലിക്കൽ സഭ മുൻകാല പ്രവർത്തക സമ്മേളനം കൂട്ടായ്മയുടെ സങ്കീർത്തനമായി.

News Middle Advt Banner

സഭാ ആസ്ഥാനത്ത് നടന്ന സമ്മേളനം പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൻ്റെ ഓരോ ദിവസവും ദൈവത്തിന്റെ അമ്യൂല്യ സമ്മാനമായി കരുതുകയും ദൈവീക പ്രത്യാശയോടെ ജീവിച്ച് സഹജീവികൾക്ക് സാന്ത്വനമാകുവാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

സിഎസ്ഐ സഭ മധ്യ കേരള മഹായിടവക മുൻ ബിഷപ്പ് ഡോ.തോമസ് ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി.

മുൻ പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ടി.സി ചെറിയാൻ,പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി, വൈദിക ട്രസ്റ്റി റവ.സജി എബ്രഹാം, അത്മായ ട്രസ്റ്റി
പ്രൊഫ.എബ്രഹാം ജോർജ്, വികാരി ജനറൽമാരായ റവ സി.കെ.ജേക്കബ്,റവ. ടി.കെ.തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading