റിവൈവ് സംഗീതനിശ ശ്രദ്ധേയമായി

ആലപ്പുഴ: നെടുമുടി ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർമ്മേൽ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘റിവൈവ്’ സംഗീതനിശ ശ്രദ്ധേയമായി. സഭാ പാസ്റ്റർ സിനോജ് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.

News Middle Advt Banner

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ ‘തൂഫാൻ’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ദൈവിക മൂല്യങ്ങളിലേക്കും സദാചാര ജീവിതത്തിലേക്കും നയിക്കാൻ സംഗീതത്തിന് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ സംഗീതജ്ഞൻ ജെബൽസൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാബു ചാരുമൂട് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് അനുഗ്രഹീതരായ ക്രൈസ്തവ ഗായകരുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ആരാധനാഗാനങ്ങളും നടന്നു.

പാസ്റ്റർ ജോസ് പത്തനാപുരം, ബ്രദർ അരുണ്‍ സത്യവാൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading