ചിക്കാഗോയിൽ പിസിനാക്ക് വ്യാഴാഴ്ച തുടക്കമാകും. സമ്മേളനം നാഷണൽ കൺവീനർ റവ ജോർജ് കെ സ്റ്റീഫൻസൻ ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിക്ക് തുടക്കം കുറിക്കും ഡോ ടൈറ്റസ് ഈപ്പൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം നിർവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സീനിയർ പാസ്റ്റർ ഡോ സതീഷ് കുമാർ, ഡോ റ്റിങ്കു തോംസൺ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന വായന നടത്തും. നാഷണൽ കൊയറിനെ ബ്ലെസ്സൻ ബെന്നി പരിചയപ്പെടുത്തും. ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഷേർളി ചിക്കാഗോ രചിച്ച തീം സോങ് ചിക്കാഗോ കൊയർ ടീം അവതരിപ്പിക്കും. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം ആശംസിക്കും. നാഷണൽ സെക്രട്ടറി സാം മാത്യുവിന്റെ നേതൃത്വത്തിൽ ലോക്കൽ ഭാരവാഹികളും നാഷണൽ കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകും. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ ആശംസാ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ വായിക്കും.
ഇംഗ്ലീഷ് സെഷനിലെ പരിപാടികൾക്ക് ഡോ ജോനാഥാൻ ജോർജും ടീമും നേതൃത്വം നൽകും. ലേഡീസിനായി ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രാമുകൾക്ക് കോർഡിനേറ്റർ ജീന വിൽസൺ നേതൃത്വം നൽകും.

News Middle Advt Banner

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിസിനാക് സമ്മേളനം നടക്കുന്നത്. ചിക്കാഗോ ആതിഥേയത്വം നൽകുന്ന നാലാമത്തെ കോൺഫറൻസിനാണ് ഷംബർഗ് കൺവെൻഷൻ സെന്ററിൽ വേദി ഒരുങ്ങുന്നത്.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading